17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 10, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024
October 20, 2024

കാനം രാജേന്ദ്രന്‍ സ്മാരകങ്ങള്‍ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
ഹരിപ്പാട്/വണ്ടൂര്‍
December 26, 2023 9:09 pm

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കാനം രാജേന്ദ്രന് ആദരവുമായി സംസ്ഥാനത്ത് രണ്ട് സ്മാരകങ്ങള്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂരിൽ പുതുതായി നിർമ്മിച്ച സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസ് (കാനം രാജേന്ദ്രൻ സ്മാരകം) റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. നേരത്തേ കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത സിപിഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി ഓഫിസ് പാർട്ടി രൂപീകരണത്തിന്റെ 98- മത് വാർഷിക ദിനത്തിൽ കാനം രാജേന്ദ്രൻ സ്മാരകം എന്ന് നാമകരണം ചെയ്തു. 

ഹരിപ്പാട്ട് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി പി പ്രസാദ് കാനം രാജേന്ദ്രന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി എസ് സോളമൻ, സംസ്ഥാന കൗൺസിൽ അംഗം ജി കൃഷ്ണപ്രസാദ്, സി എ അരുൺകുമാർ, കെ കാർത്തികേയൻ, പി ബി സുഗതൻ, ഡി അനീഷ്, സി വി രാജീവ്, ശ്രീമോൻ പള്ളിക്കൽ, വടക്കടം സുകുമാരൻ, കെ എ കമറുദ്ദീൻ എന്നിവർ സംസാരിച്ചു. 

വണ്ടൂരിലെ ചടങ്ങിൽ സിപിഐ സംസ്ഥാന കമ്മറ്റി അംഗം കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ ഉദ്ഘാടനം ചെയ്തു. കാനത്തിന്റെ ഫോട്ടോ അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വസന്തം നിർവഹിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, ജില്ലാ അസി. സെക്രട്ടറി ഇ സെയ്ദലവി തുടങ്ങിയവര്‍ സംസാരിച്ചു. 

Eng­lish Summary;Kanam Rajen­dran memo­r­i­al inaugurated
You may also like this video

TOP NEWS

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.