5 January 2026, Monday

കാനം രാജേന്ദ്രൻ സ്മാരകം ഉദ്ഘാടനം ഇന്ന്

Janayugom Webdesk
കോട്ടയം
August 23, 2025 8:16 am

എഐടിയുസി കോട്ടയം ജില്ലാ കൗൺസിൽ ഓഫിസായ കാനം രാജേന്ദ്രൻ സ്മാരകം ഉദ്ഘാടനം ഇന്ന്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വാഴൂർ സോമന്റെ നിര്യാണത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്‌. 

എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗം ആര്‍ രാജേന്ദ്രൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ശശിധരൻ, സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു, മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ സുശീലൻ, ചെത്തുതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി എൻ രമേശൻ, ബികെഎംയു ദേശീയ സെക്രട്ടറി പി കെ കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ജോൺ വി ജോസഫ്, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ, പ്രസിഡന്റ് ഒ പി എ സലാം, സി കെ ആശ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ തുടങ്ങിയവർ സംസാരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.