
ഹൈദരാബാദിലെ കാഞ്ച ഗച്ചിബൗളി വനനശീകരണ കേസില്‍ തെലങ്കാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. വനം പുനഃസ്ഥാപിക്കൽ നടപടി എത്രയും വേഗം സ്വീകരിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കെതിരെയും ശിക്ഷാനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
വനം പുനഃസ്ഥാപിക്കണോ അതോ ചീഫ് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും ജയിലിൽ അടയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമാണെന്നും ബെഞ്ച് വ്യക്തമാക്കി. വികസനം ആവശ്യമാണ്. എന്നുകരുതി ആയിരക്കണക്കിന് മരങ്ങൾ വെട്ടിമാറ്റിയാണോ അത് നടത്തേണ്ടത്? മരംമുറിക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് എന്ന് വ്യക്തമാണ്. നിങ്ങൾ സത്യസന്ധരാണെങ്കിൽ, എന്തുകൊണ്ട് അവധിക്കാലത്ത് തന്നെ മരങ്ങള്‍ വെട്ടിമുറിച്ചതെന്നും ബെഞ്ച് ചോദിച്ചു. ഐടി പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനുവേണ്ടി ഹൈദരാബാദ് സർവകലാശാലയ്ക്ക് സമീപമുള്ള 400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കാഞ്ച ഗച്ചിബൗളി ഭൂമിയിലെ വനം വെട്ടിത്തെളിച്ചെന്നാണ് കേസ്. സുപ്രീം കോടതി സ്വമേധയ എടുത്ത കേസില്‍ ഒരുതരത്തിലുള്ള പ്രവര്‍ത്തനവും നടത്തരുതെന്ന് നിര്‍ദേശിച്ചിരുന്നു. കേസ് ജൂലൈ 23ലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.