29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 27, 2025
March 23, 2025
March 21, 2025
March 13, 2025
March 8, 2025
February 28, 2025
February 26, 2025
February 17, 2025
February 9, 2025

കഞ്ചിക്കോട് എഥനോള്‍ നിര്‍മ്മാണ പ്ലാന്റ്: പ്രതിപക്ഷം അവരുടെ ശീലം വച്ചാണ് അഴിമതി ഉന്നയിക്കുന്നത്: ടി പി രാമകൃഷ്ണൻ

Janayugom Webdesk
പാലക്കാട്
January 18, 2025 3:22 pm

ഒയാസിസ് മേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡിന്‌ പാലക്കാട്‌ കഞ്ചിക്കോട്‌ എഥനോൾ നിർമാണ പ്ലാന്റിന്‌ അനുമതി നൽകിയതിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. 

യുഡിഎഫിന്റെ കാലത്ത് നടന്നതു പോലുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അവർ ധരിക്കുന്നതെന്നും അവരുടെ ശീലം വച്ചാണ് അഴിമതി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമാനുസൃതമായി മാത്രമേ ബ്രൂവറിയുടെ കാര്യത്തിൽ സർക്കാർ മുന്നോട്ടു പോകൂ. നിയമവിരുദ്ധമായ ഒരു നടപടിയും ഗവൺമെന്റ് സ്വീകരിക്കില്ല. 

ഇത് സംബന്ധിച്ച് സർക്കാറിന് കൃത്യമായ നയമുണ്ട്. താൻ മന്ത്രിയായിരുന്ന കാലത്തും ഇത്തരം വ്യാജ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബ്രൂവറി വിഷയത്തിൽ ഇപ്പോൾ വിവാദമുണ്ടാക്കുന്നത് പ്രതിപക്ഷവും മാധ്യമങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.