നേതാജി സുബാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെന്ന് നടിയും ഹിമാചല്‍ പ്രദേശിലെ മണ്ഡിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ട്. ബിജെപി അനുകൂല വിഡ്ഢിത്തങ്ങളിലും വിദ്വേഷ പ്രചരണങ്ങളിലുമൂടെ കങ്കണ തുടര്‍ച്ചയായി വിവാദങ്ങളിലിടം പിടിക്കാറുണ്ട്. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു കങ്കണയുടെ പരാമർശം. ’നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് എവിടെ പോയി’ എന്നായിരുന്നു കങ്കണയുടെ ചോദ്യം.
സൈബര്‍ ലോകത്തുള്‍പ്പെടെ നടിക്കെതിരെ പരിഹാസം ഉയര്‍ന്നിരിക്കുകയാണ്. വടക്കുനിന്നുള്ള ഒരു ബിജെപി സ്ഥാനാര്‍ത്ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. തെക്കുനിന്നുള്ള മറ്റൊരു ബിജെപി നേതാവ് പറയുന്നു, മഹാത്മാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നുവെന്ന്. എവിടെ നിന്നാണാവോ ഇവരൊക്കെ ബിരുദം കരസ്ഥമാക്കിയത് ‑ബിആഎസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് കെ ടി രാമറാവു എക്‌സില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവായ സുപ്രിയ ശ്രീനേതും കങ്കണയുടെ പരാമർശത്തെ പരിഹസിച്ച് രംഗത്തെത്തി. അവിഭക്ത ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
English Summary: Kangana calls Subhash Chandra Bose the first Prime Minister of India; Cyberspace with sarcasm
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.