കാഞ്ഞങ്ങാട് ബ്ലോക്ക്തലതിൽ കൃഷിവകുപ്പ് ജൈവ കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് ജൈവ കർഷകസമിതിയുമായി ചേർന്ന് കൃഷി വകുപ്പ് ഓഫീസിനോട് ചേർന്ന് നടത്തിയിരുന്ന ഇക്കോ ഷോപ്പ് വീണ്ടും തുറന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ ഉൽപ്പന്നങ്ങളും ഇടനിലക്കാരെ ഒഴിവാക്കി മികച്ച വില നൽകി കർഷകരിൽ നിന്നും നേരിട്ട് സ്വീകരിച്ച് ഉപഭോക്താക്കൾക്ക് വിഷരഹിത ജൈവ ഉൽപ്പന്നങ്ങൾ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ എത്തിച്ചു നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിന്നുപോയഇക്കോ ഷോപ്പ് വീണ്ടും തുറന്നത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസന സമിതി അധ്യക്ഷൻ പി അബ്ദുൽ റഹിമാൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഏ ദാമോദരൻ, കൃഷിഓഫീസർമാരായ പി പ്രമോദ്കുമാർ, കെ നാണു കുട്ടൻ, കെ ജയപ്രകാശ്, കെ മുരളീധരൻ, സി ബാബു, രഞ്ചിത എസ് കുമാരി കർഷകസമിതി അംഗങ്ങളായ ബാബു മടികൈ, മുങ്ങത്ത് കുഞ്ഞിക്കണ്ണൻ നായർ, എൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ പി വി ആർജിത സ്വാഗതം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.