7 December 2025, Sunday

കണിയാപുരം രാമചന്ദ്രൻ പുരസ്കാരം ജോണി ആന്റണിക്ക്

Janayugom Webdesk
December 2, 2025 6:09 pm

കേരള അസോസിയേഷൻ കുവൈറ്റ്‌ സംഘടിപ്പിക്കുന്ന 12 മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2025 ഡിസംബർ 5 ന് ഉച്ചക്ക് 1 മണിക്ക് അഹ്‌മദി ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആയ നോട്ടം 2025, പ്രശസ്ത സംവിധായകനും ഓസ്കാർ അവാർഡ് നോമിനിയുമായ ഡോ : ബിജു ദാമോദരൻ ഉത്ഘാടനം ചെയ്യും. ഈ വർഷത്തെ കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ അവാർഡ് മലയാള സിനിമയിൽ തൻ്റെതായ ഇടം സംവിധാന രംഗത്തും അഭിനയ രംഗത്തും നേടിയെടുത്ത സംവിധായകനും നടനുമായ ജോണി ആന്റണിക്ക് വേദിയിൽ നൽകി ആദരിക്കും. 1 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം .

നാഷ്ണൽ അവാർഡ് ജേതാക്കളായ സംവിധായകൻ ഡോ : ബിജു, സംവിധായകൻ വി. സി. അഭിലാഷ്. ചലച്ചിത്ര നിരൂപകൻ ഡോ : സി. എസ്. വെങ്കിഡേശ്വരൻ എന്നിവരാണ് ഫെസ്റ്റിവൽ ജൂറി അംഗങ്ങൾ.
ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസി ചിത്രം, മികച്ച പ്രേക്ഷക ചിത്രം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച സംവിധായകൻ സ്ക്രിപ്റ്റ്, എഡിറ്റർ, ആർട്ട്‌, ശബ്ദമിശ്രണം, മികച്ച നടൻ, മികച്ച നടി, മികച്ച ബാലതാരം, മികച്ച ഛായഗ്രാഹകൻ, മേഖലകളിലാണ് മറ്റു അവാർഡുകൾ .നോട്ടം 2025 ൽ പ്രദർശന വിഭാഗം, മത്സരം വിഭാഗം, ഓപ്പൺ ഫോറം എന്നിങ്ങിനെയാണ് മേളയെ തിരിച്ചിരിക്കുന്നത്.
മത്സര വിഭാഗത്തിൽ 34 ചിത്രങ്ങൾ ആണ് ഉള്ളതെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ പ്രസിഡന്റ്‌ ബിവിൻ തോമസ് , ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ഫെസ്റ്റിവൽ കൺവീനർ മണിക്കുട്ടൻ എടക്കാട്ട് എന്നിവർ പത്ര സമ്മേളനത്തിലൂടെ വ്യക്തമാക്കി. കേരള അസോസിയേഷൻ ട്രഷറർ അനിൽ കെ ജി സ്വാഗതം ആശംസിച്ചു. ഉണ്ണിമായ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.ജോയിന്റ് സെക്രട്ടറി മഞ്ജു മോഹൻ , ജനറൽ കോഡിനേറ്റർമാരായ ശ്രീംലാൽ, ഷാജി രഘുവരൻ, വൈസ് പ്രസിഡണ്ട് ശ്രീഹരി കുമാർ , അരീഷ് രാഘവൻ, ബേബി ഔസേഫ് എന്നിവരും പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.