കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) പ്രവർത്തനം തുടങ്ങി. ജില്ലാ കുടുംബ കോടതി ജഡ്‌ജി ആർ എൽ ബൈജു ഉദ്ഘാടനം ചെയ്‌തു. കണ്ണപുരം, ചക്കരക്കല്ല് പൊലീസ് സ്‌റ്റേഷനുകളിലെയും മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഒരുഭാഗവും ഉൾപ്പെട്ട കേസുകളാണ് കോടതിയുടെ അധികാരപരിധിയിൽപ്പെടുക.
ലേബർ കോടതി ജഡ്‌ജി പി എസ് നിഷി, പോക്സോ സ്പെഷ്യൽ കോടതി ജഡ്‌ജി എം ജലജാറാണി, സബ് ജഡ്‌ജി എൻ രഘുനാഥ്, പ്രിൻസിപ്പൽ മുൻസിഫ് പി സുഷമ, അഡീഷനൽ മുൻസിഫ് സി മണികണ്ഠൻ, മജിസ്ട്രേറ്റുമാരായ മുഹമ്മദ് അലി ഷഹഷാദ്, പ്രീതി തമ്പാൻ, ബാർ കൗൺസിൽ അംഗം സി കെ രത്നാകരൻ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ പി രാജേന്ദ്ര ബാബു, കെ പി പ്രീതാകുമാരി, കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് ഇ പി ഹംസക്കുട്ടി, സെക്രട്ടറി പി പ്രദീപൻ, വൈസ് പ്രസിഡന്റ് കെ ബാബുരാജൻ, കസ്‌തൂരിദേവൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.