കണ്ണൂർ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി. വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ചത്. പിടികൂടിയ ആനയുടെ കാലില്‍ വടം കെട്ടി മുറിവില്‍ മരുന്നുവെച്ചു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയാനയുടെ അവസ്ഥ.
കഴിഞ്ഞ 10 മണിക്കൂര്‍ നേരമായി ആന ജനവാസ മേഖലയിലുണ്ട്. ഗുരുതരമായി പരുക്കേറ്റ കുട്ടിയാനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. ആനക്കുട്ടിയുടെ ശാരീരികാവസ്ഥ പരിഗണിച്ചു ചെറിയ അളവിലുള്ള മരുന്നാണ് മയക്കുവെടിക്കായി ഉപയോഗിച്ചത്. മയക്കുവെടിവച്ചതിനു ശേഷം കാട്ടാന വനപാലകർക്കു നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബ്ബർ തോട്ടത്തിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.