കണ്ണൂര്‍ സ്വദേശി റാഷിദിന്റെ കാറില്‍ നിന്നും പിടിച്ചെടുത്തത് 9.5 കോടി രൂപയുടെ കള്ളനോട്ടുകള്‍. ദേശീയ അന്വേഷണ ഏജന്‍സിയും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടികൂടിയത്. നിരോധിച്ച 2000 രൂപയുടെ നോട്ടുകള്‍ ആണ് പിടികൂടിയത്. പ്രതിയെ അന്വേഷണസംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.
റാഷിദിന്റെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളെയും സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹവാല ഇടപാടുകള്‍ നടക്കുന്നുണ്ടെന്നത് സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, പുരം പ്രകാശം റോഡിലെ വ്യവസായിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് റാഷിദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ലഭിച്ചത്. വ്യവസായിയുടെ വീട്ടില്‍ നിന്നും രേഖകളില്ലാത്ത 50 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ഐഎ അന്വേഷണത്തിന്റെ ഭാഗമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.