സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 19 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ കണ്ണൂരിന് പൊന്‍തിളക്കം. കളിയിലെ മുഴുവന്‍ സമയത്തും കോഴിക്കോടിന്റെ പോസ്റ്റില്‍ നിറഞ്ഞ് കളിച്ച കണ്ണൂര്‍ ടീം ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എട്ട് ഗോള്‍ നേടിയാണ് ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനം കോഴിക്കോടും മൂന്നാം സ്ഥാനം തൃശൂരും നേടി. കണ്ണൂര്‍ ടീമിന്റെ ക്യാപ്റ്റനും രാജ്യാന്തര താരവുമായ ഷില്‍ജി ഷാജി ആറ് ഗോള്‍ നേടിയപ്പോള്‍ അന്ന മാത്യു, ബി സുബി എന്നിവര്‍ ഓരോ ഗോളുകള്‍ വീതം കണ്ണൂരിന് നേടിക്കൊടുത്തു.
തികച്ചും പതിഞ്ഞ രീതിയില്‍ കളിച്ച കോഴിക്കോട് ടീം മത്സരത്തിലുടനീളം ഒരുതരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്താത്തത് കണ്ണൂരിന്റെ വിജയം എളുപ്പമാക്കി. മത്സരത്തിലെ മികച്ച താരമായി കണ്ണൂരിന്റെ ഷില്‍ജി ഷാജിയെ തിരഞ്ഞെടുത്തപ്പോള്‍ ഭാവിതാരമായി തൃശൂരിന്റെ വി എസ് ആര്‍ദ്ര തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ വിജയികളായ കണ്ണൂര്‍ ടീമിന് പി വി ശ്രീനിജിന്‍ എംഎല്‍എ ട്രോഫി നല്കി. മുന്‍ രാജ്യാന്തര ഫുട്ബോള്‍ താരങ്ങളായ കെ ടി ചാക്കോ, ഫിറോസ് ഷെരീഫ്, സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ഡോ. സി എസ് പ്രദീപ് എന്നിവര്‍ വിജയികള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.