30 December 2025, Tuesday

Related news

December 23, 2025
December 22, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 12, 2025
December 9, 2025
December 6, 2025

കണ്ണൂർ സ്ക്വാഡിന്റെ യാത്ര നവംബർ 17 മുതൽ ഒടിടിയില്‍

Janayugom Webdesk
November 12, 2023 2:48 pm

ഡിസ്‌നി + ഹോട്ട് സ്റ്റാർ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു. സമീപകാലത്തേ ഏറ്റവും മികച്ച മലയാളം ആക്ഷൻത്രില്ലർ ചിത്രങ്ങളിൽ ഒന്നായ കണ്ണൂർ സ്‌ക്വാഡ് നവംബർ 17 മുതൽ ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിച്ച് പ്രശസ്ത സിനിമാട്ടോഗ്രാഫർ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡിൽ മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

നാലംഗങ്ങളുള്ള കണ്ണൂർ സ്‌ക്വഡ് എന്ന പോലീസ് സ്പെഷ്യൽ അന്വേഷണ സംഘം പ്രതികളെ കണ്ടെത്താനായി ഉത്തരേന്ത്യയിലേക്ക് നടത്തുന്ന സാഹസികത നിറഞ്ഞ യാത്രയും അവർ നേരിടുന്ന പ്രശ്നങ്ങളും പോലീസ് സേനക്കിടയിലെ ആന്തരിക സംഘർഷങ്ങളുമൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം .
മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്ന് തിരക്കഥ നിർവഹിച്ച കണ്ണൂർ സ്‌ക്വാഡ് തീവ്രമായ ആക്ഷൻ രംഗങ്ങൾ മാത്രമല്ല പോലീസുകാർ എന്ന മനുഷ്യരുടെയും അവരുടെ ജീവിതത്തെയും അവർ നേരിടുന്ന വെല്ലുവിളികളെയും മാനസിക സംഘർഷങ്ങളെയും കൃത്യമായി വരച്ചുകാട്ടി.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.