
വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ 90 സീറ്റുകളിൽ യുഡിഎഫിന് ജയസാധ്യയുണ്ടെന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ റിപ്പോർട്ട് തള്ളി കോൺഗ്രസ് നേതാക്കൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മുൻതൂക്കത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയിക്കാനാവുമെന്നും കനുഗൊലുവിന്റെ റിപ്പോർട്ടിൽ പറയുന്നു. യുഡിഎഫ് മുന്നേറ്റത്തിന് ഭരണവിരുദ്ധ വികാരം കാരണമായെന്നാണ് കനുഗോലു പറയുന്നത്.
എന്നാൽ ഈ സര്‍വേ മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്നാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പെടെയുള്ളവർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൂടി ചേർത്താണ് സുനിൽ കനുഗൊലു പ്രധാന നേതാക്കൾക്ക് മുൻപിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും സാമുദായിക സംഘടനകളുടെ സ്വാധീനവും രാഷ്ട്രീയ വിഷയങ്ങളും റിപ്പോർട്ടിൽ അവതരിപ്പിച്ചു.
യുഡിഎഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകോപനം ഉണ്ടായില്ലെന്നും കനുഗോലുവിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മുസ്ലിം വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അനുകൂലമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ക്രൈസ്തവ വോട്ടുകളും യുഡിഎഫിന് അനുകൂലമായതായാണ് രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തല്‍. സുനിൽ കനുഗോലുവിന്റെ വാഗ്‌ദാനം മനക്കോട്ടയെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആക്ഷേപം. യുഡിഎഫിന് ഏറ്റവുമധികം സീറ്റുകിട്ടിയ 2001ൽപോലുമില്ലാത്ത മണ്ഡലങ്ങൾവരെ ഇക്കുറി കിട്ടുമെന്നു പറഞ്ഞാൽ, അതിനുള്ള സാഹചര്യം ഇല്ല എന്ന് നേതാക്കൾ തന്നെ പറയുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.