സാഹ്യനീതി നടപ്പിലാക്കുകയെന്നത് ബിജെപിയുടെ പ്രഖ്യാപിതലക്ഷ്യമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവകാശവാദത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ കപില്‍സിബല്‍. ബിജെപിയുടെ നല്‍പത്തിനാലാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പലരാഷട്രീയപാര്‍ട്ടികളും കുടുംബതാല്‍പര്യവുമായി മുന്നോട്ട് പോകുമ്പോള്‍ ബിജെപി സാമൂഹ്യനീതിയാണ് ലക്ഷ്യമിട്ടതെന്നും മോഡി പറഞ്ഞു. ബിജെപി സാമൂഹ്യനീതി എന്ന ആശയത്തെ വാക്കുകളിലും ആത്മാവിലും ആവാഹിച്ച സംഘടനയാണ്.
80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നത് സാമൂഹ്യനീതിയുടെ പ്രതിഫലനമാണ്.50 കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം നല്‍കുന്നത് സാമൂഹ്യനീതിയുടെ വ്യക്തമായ ഉദാഹരണമാണ്,’ നരേന്ദ്ര മോഡി പറഞ്ഞു. ബിജെപിക്ക് വലിയ ചിന്തകളും, സ്വപ്നങ്ങളുമാണ് ഉള്ളത്. ലക്ഷ്യങ്ങള്‍ നേടുവാനായി സ്വയംസമര്‍പ്പിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ചെറിയ ലക്ഷ്യങ്ങള്‍ മാത്രമാണുള്ളത്. അതിനായി അവര്‍ പരസ്പരം പോരാടുകയാണെന്നും മോഡി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെടെ ഈ അവകാശവാദങ്ങള്‍ക്കെതിരെയാണ് കപില്‍ സിബല്‍ രംഗത്ത് വന്നത്. ട്വിറ്ററിലൂടെയായിരുന്നു സിബലിന്റെ പ്രതികരണം. മോഡി ഭരണത്തിന്‍ കീഴില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുകയാണെന്ന് സിബല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം അദാനിയുടെ സ്വത്തില്‍ 46 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നും സിബല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി പറയുന്നത് ബിജെപി സാമൂഹ്യനീതിക്കായി പ്രവര്‍ത്തിക്കുന്നു എന്നാണ്.
പക്ഷേ വാസ്തവമെന്താണ്, 2012നും 2021നുമിടയില്‍ സൃഷ്ടിക്കപ്പെട്ട സമ്പാദ്യം മുഴുവന്‍ രാജ്യത്തെ ഒരു ശതമാനം ആളുകളിലേക്കാണ് കേന്ദ്രീകരിച്ചത്. 2022ല്‍ മാത്രം അദാനിയുടെ സമ്പത്ത് 46 ശതമാനം വര്‍ധിച്ചു. 64 ശതമാനം ജിഎസ്ടിയും വരുന്നത് രാജ്യത്തെ താഴെത്തട്ടിലുള്ള അമ്പത് ശതമാനം ജനങ്ങളുടെ പക്കല്‍ നിന്നാണ്, നാല് ശതമാനം മാത്രമാണ് മേല്‍ത്തട്ടിലെ പത്ത് ശതമാനം ജനങ്ങളില്‍ നിന്ന് വരുന്നത്.
പണക്കാര്‍ കൂടുതല്‍ പണക്കാരാവുകയാണ് പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരും സിബല്‍ പറഞ്ഞു. ഒന്നും, രണ്ടും യുപിഎയുടെ ഭരണകാലത്ത് കേന്ദ്രമന്ത്രിയായിരുന്ന കപില്‍സിബല്‍ കോണ്‍ഗ്രസിലെ ജി23യുടെ ഭാഗമായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ യുപിയില്‍ നിന്നും രാജ്യസഭാ എംപി ആയി.
English Summary:
Kapil Sibal destroys Narendra Modi’s announcement
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.