22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

കരമന അഖില്‍ കൊലപാതകം: പ്രതി വിനീത് രാജും പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
May 12, 2024 4:32 pm

കരമന മരുതൂര്‍ സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളിലൊരാളായ വിനീത് രാജും പിടിയിലായി. കേസില്‍ നേരിട്ട് പങ്കുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഡി സി പി നിതിന്‍ രാജ് പറഞ്ഞിരുന്നു. തിരുവനന്തപുരം രാജാജി നഗറില്‍ നിന്നാണ് വിനീത് പിടിയിലായത്. 

കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിക്കും.

കരമനയില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന അഖിലിനെയാണ് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കാറിലെത്തിയ സംഘം കഴിഞ്ഞ ദിവസം ക്രൂരമായി കൊലപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന നാല് പേരാണ് വീടിന് സമീപമുണ്ടായിരുന്ന അഖിലിനെ വിളിച്ചുകൊണ്ടുപോവുകയും തുടര്‍ന്ന് ഓടിച്ചിട്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ ഇതുവരെ പിടിയിലായത് അഞ്ച് പ്രതികളാണ്. കേസിൽ നേരിട്ട് പങ്കുള്ള വിനീഷ്, സുമേഷ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

പ്രതികൾ സഞ്ചരിച്ച കാറും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം നടത്തും. അഖിലുമായി തർക്കമുണ്ടായ ബാറിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. പ്രതികളെ സഹായിച്ചവർ എന്ന് കരുതപ്പെടുന്ന ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇവരെയും വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് റോഡരികിൽ വെച്ച് അഖിലിനെ മൂന്ന് പേർ അടങ്ങുന്ന സംഘം അടിച്ചു വീഴ്ത്തിയും കല്ലിട്ടും കൊലപ്പെടുത്തിയത്.

Eng­lish Sum­ma­ry: Kara­mana Akhil mu rder: Accused Vineet Raj also arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.