18 January 2026, Sunday

Related news

January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025
December 28, 2025

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10ന്

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2023 12:13 pm

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10ന്. വോട്ടെണ്ണല്‍ മെയ് 13ന്, തെര‍ഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 224 സീറ്റിലേക്കാണ് മത്സരം. ആകെ 5.21 കോടി വോട്ടർമാരാണുള്ളത്.

അതിൽ പുതിയ വോട്ടർമാർ 9.17 ലക്ഷമാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 20.പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ24. കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം വയനാട് ലോകസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. കര്‍ണ്ണാടക നിയമസഭയിലെ നിലവിലെ 224 അംഗ നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. മാര്‍ച്ച് ഒമ്പതിന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. 

കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് പ്രധാന പ്രതിപക്ഷ പാർട്ടികള്‍.2018ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 119 കോൺഗ്രസ് 70 , ജെഡിഎസ് 30 എന്നിങ്ങനെയായിരുന്നു കക്ഷിനില .വോട്ടെടുപ്പിന് 58,000 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കും . ഇതില്‍ 28,866 എണ്ണം നഗരപ്രദേശങ്ങളിലാണ്. 80 വയസുകഴിഞ്ഞ 12.15 ലക്ഷം വോട്ടർമാരുണ്ട്. ശാരീരിക പരിതമിതി ഉള്ളവർക്കും 80 വയസ് കഴിഞ്ഞ വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം. വോട്ടർമാരിൽ വനിതകൾ 2.59 കോടിയും ട്രാൻസ്ജെൻഡേഴ്സ് 41,000 വുമാണ്.

Eng­lish Sum­ma­ry: Kar­nata­ka assem­bly elec­tion on May 10

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.