12 December 2025, Friday

Related news

November 24, 2025
November 24, 2025
November 14, 2025
November 13, 2025
November 10, 2025
November 7, 2025
November 5, 2025
November 3, 2025
October 27, 2025
October 23, 2025

ഓപ്പറേഷൻ തീയേറ്ററിൽ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്; സർക്കാർ ഡോക്ടറെ പിരിച്ചുവിട്ടു

Janayugom Webdesk
ബെംഗളൂരു
February 10, 2024 12:56 pm

സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ ‘പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്’ നടത്തിയ ഡോക്ടറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഡോ. അഭിഷേകിനെയാണ് സര്‍വീസില്‍നിന്ന് പുറത്താക്കിയത്. ഡോക്ടറും പ്രതിശ്രുതവധുവും ഒരുമിച്ചുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍വെച്ചാണ് പ്രതിശ്രുതവധുവിനൊപ്പം ഡോക്ടര്‍ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്യുന്നതും പ്രതിശ്രുത വധു ഡോക്ടറെ ശസ്ത്രക്രിയയില്‍ സഹായിക്കുന്നതുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വീഡിയോയിലുണ്ടായിരുന്നത്. സര്‍ജറി സമയത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. .

ഫോട്ടോഷൂട്ട് നടത്തുമ്പോള്‍ ക്യാമറാമാന്മാരും ആശുപത്രിയിലെ മറ്റുജീവനക്കാരും ചിരിക്കുന്നതും ഒടുവില്‍ രോഗിയായി അഭിനയിച്ചയാള്‍ എഴുന്നേറ്റിരിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്. ഈ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നതോടെ ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു നിര്‍ദേശം നല്‍കുകയായിരുന്നു.

Eng­lish Sum­ma­ry: Kar­nata­ka doc­tor films pre-wed­ding shoot at gov­ern­ment hospital’s oper­a­tion the­atre, suspended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.