19 January 2026, Monday

Related news

January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 9, 2026
January 7, 2026
January 6, 2026

കര്‍ണാടക വിധി ഇന്ന്

* കച്ചവടം നടത്തുമെന്ന് ബിജെപി
Janayugom Webdesk
ബംഗളൂരു
May 13, 2023 6:00 am

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. 224 അംഗ നിയമസഭയില്‍ 113 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും തൂക്കുസഭയ്ക്കുള്ള സാധ്യതയും കാണുന്നുണ്ട്. ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നും പ്രവചനമുണ്ട്. 

അതേസമയം അധികാരത്തിലേറാനുള്ള കേവല ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുമെന്ന് ബിജെപിയുടെ പരസ്യപ്രഖ്യാപനം. മന്ത്രിയും ബിജെപി നേതാവുമായ ആര്‍ അശോകയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചില നീക്കങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഒരു പ്രാദേശിക ചാനലിനോട് സംസാരിക്കവെയാണ് കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും ബിജെപി അധികാരത്തിലേറുമെന്ന് അശോക ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

തങ്ങളുടെ എംഎല്‍എമാരെ മറുഭാഗം ചാക്കിടുന്നത് ഒഴിവാക്കാനും ആവശ്യമെങ്കില്‍ മറുചേരിയിലുള്ളവരെ കൂടെ നിര്‍ത്താനുമുള്ള പദ്ധതികള്‍ കോണ്‍ഗ്രസും തയ്യാറാക്കിയിട്ടുണ്ട്. ജെഡിഎസുമായി ബിജെപിയും കോണ്‍ഗ്രസും ചര്‍ച്ച നടത്തി എന്നും സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായ 73.19 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആദ്യഫലസൂചനകള്‍ എട്ട് മണിയോടെ പുറത്ത് വരും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചിയായിട്ടാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. 

Eng­lish Summary;Karnataka elec­tion results today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.