തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് റെയ്‌ഡുകൾ നടത്താനോ വസ്തുക്കൾ പിടിച്ചെടുക്കാനോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് കർണാടക ഹൈക്കോടതി. റിട്ടേണിങ് ഓഫിസർക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പരിശോധനയ്ക്ക് അധികാരമുണ്ട്.
എന്നാൽ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരത്തിൽ പരിശോധനകൾ നടത്തരുത്. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ബംഗളൂരു ശിവാജി നഗറിലെ ഒരു സാമൂഹ്യപ്രവർത്തകൻ നൽകിയ ഹർജിയിലാണ് വിധി. മാർച്ച് 19ന് ഹർജിക്കാരന്റെ വസതിയിൽ നിന്ന് അരിച്ചാക്കുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. മാർച്ച് 29നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
English Summary: karnataka high court against pre raid by election
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.