5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

August 22, 2024
December 25, 2023
August 10, 2023
August 8, 2023
July 26, 2023
July 18, 2023
July 7, 2023
June 24, 2023
April 16, 2023
April 11, 2023

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹകുറ്റമല്ലെന്ന് കര്‍ണാടക ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
July 7, 2023 3:52 pm

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതും, അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നതും രാജ്യദ്രോഹ കുറ്റമായി കാണാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി.

സര്‍ക്കാരിനെതിരെ ക്രിയാത്മകമായ വിമര്‍ശനം അനുവദനീയമാണെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ ബിദറിലുള്ള ഷഹീന്‍ സ്ക്കൂള്‍ മനേജ്മെന്‍റ് അംഗങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പൊലീസ് നടപടി റദ്ദാക്കിയ ഉത്തരവിലായിരുന്നു ജസ്റ്റീസ് ഹേമന്ത് ചന്ദന്‍ഗൗഡറിന്‍റെ നിരീക്ഷണം.

പ്രധാനമന്ത്രിയെ ചെരുപ്പ്കൊണ്ട് അടിക്കണമെന്ന തരത്തിലുള്ള അധിക്ഷേപ പരാമര്‍ങ്ങള്‍ അപകീര്‍ത്തികരവും നിരുത്തരവാദപരവുമാണ്. എന്നാല്‍ സര്‍ക്കാരിനെതിരെ ക്രിയാത്മകമായ വിമര്‍ശനം അനുവദനീയമാണ്. ഭരണഘടനാപരമായ അധികാര കേന്ദ്രങ്ങളില്‍ ഉളളവര്‍ നയപരമായ തീരുമാനമെടുക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ക്ക് എതിര്‍പ്പുണ്ടാകാം. എങ്കിലും അവരെ അപമാനിക്കാന്‍ പാടില്ല ജസ്റ്റീസ് ഹേമന്ദ് ചന്ദന്‍ ഗൗഡര്‍ പറഞു. 

Eng­lish Summary:
Kar­nata­ka High Court says that crit­i­ciz­ing the Prime Min­is­ter is not a crime of sedition

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.