19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 15, 2024
October 26, 2024
October 19, 2024
October 17, 2024
September 21, 2024
September 12, 2024
September 7, 2024
September 4, 2024
August 25, 2024

ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതി വിധി നാളെ

Janayugom Webdesk
ബംഗളുരു
March 14, 2022 9:39 pm

ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിധി നാളെ. രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. 11 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിന് ശേഷം ഫെബ്രുവരി 25‑ന് കേസ് വിധി പറയാന്‍ മാറ്റിവെച്ചതായിരുന്നു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവിധ ഹര്‍ജികളിലാണ് മൂന്നംഗ ബഞ്ച് വിധി പറയുന്നത്.

ഹിജാബ് വിവാദത്തില്‍ വിധി വരുന്നതുമായി ബന്ധപ്പെട്ട് ബംഗളുരു നഗരത്തില്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍, ആഹ്ലാദ പ്രകടനങ്ങള്‍, കൂടി ചേരലുകള്‍ എന്നിവ വിലക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. യൂണിഫോം സംബന്ധിച്ച് പൂര്‍ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Eng­lish sum­ma­ry; Kar­nata­ka High Court to rule tomor­row on hijab controversy

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.