15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

മഞ്ചേശ്വരത്ത് 450 ഗ്രാം ഹാഷിഷ് ഓയിലുമായി കർണാടക സ്വദേശി പിടിയിൽ

Janayugom Webdesk
കാസർകോഡ്
April 3, 2025 3:26 pm

മഞ്ചേശ്വരത്ത് നിന്നും 450 ഗ്രാം ഹാഷിഷ് ഓയിലുമായി കർണാടക സ്വദേശി എക്സൈസ് പിടിയിലായി. മഞ്ചേശ്വരം താലൂക്കിലെ രണ്ട് സ്ഥലങ്ങളിൽ നിന്നാണ് എക്സൈസ് 450 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. മഞ്ചേശ്വരത്ത് താമസമാക്കിയ കലന്തർ സ്വദേശി ഷാഫിയും ബഡാജേ പൂച്ചത്ബയൽ എഎം മൻസിലിൽ മൊയ്‌തീൻ യാസിറുമാണ് പ്രതികൾ. ഇതിൽ യാസിർ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. കാറിൽ സൂക്ഷിച്ചിരുന്ന 130 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഷാഫി പിടിയിലായത്. പിന്നീട് ഷാഫി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ യാസിൻറെ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 320 ഗ്രാം ഹാഷിഷ് ഓയിൽ കൂടി കണ്ടെത്തി.

കഴിഞ്ഞ ആഴ്ച 100 ഗ്രാം കഞ്ചാവുമായി ഷാഫി അറസ്റ്റിലായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.