3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 2, 2025
March 29, 2025
March 29, 2025
March 28, 2025
March 21, 2025
March 15, 2025
March 3, 2025
March 3, 2025
March 2, 2025
February 24, 2025

ദീപാവലി വെടിക്കെട്ടായി കാർത്തിയുടെ സർദാർ എത്തുന്നു

Janayugom Webdesk
കൊച്ചി
October 6, 2022 1:39 pm

കാർത്തി ചിത്രം സർദാർ ദീപാവലിയോടനുബന്ധിച്ച് പ്രദർശനത്തിനെത്തുന്നു. ഇരുമ്പ്ത്തിരൈ, ‘ഹീറോ ’ എന്നീ ഹിറ്റുകൾ സമ്മാനിച്ച പി എസ് മിത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം വൻ മുതൽ മുടക്കിൽ ബ്രമാണ്ഡ സിനിമയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു സ്പൈ ത്രില്ലർ സിനിമയാണ് സർദാർ. രാജ്യത്തിന്റെ സുരക്ഷാ (മിലിട്ടറി) രഹസ്യങ്ങൾ ചോർത്തുന്ന ജോലി മാത്രമല്ല ചാര പ്രവർത്തി എന്ന് വെളിപ്പെടുത്തുന്ന പ്രമേയത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ‘സർദാർ’.

ചിത്രത്തില്‍ റാഷി ഖന്ന, രജീഷാ വിജയൻ എന്നിവർ മർമ്മ പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുൻ നായിക താരം ലൈലയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രിൻസ് പിക്ചേർസിന്റെ ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ് ’ സർദാർ ’ നിർമ്മിച്ചിരിക്കുന്നത്. ഫോർച്യൺ സിനിമാസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചുങ്കെ പാണ്ഡെ, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ജി വി പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിക്കുന്നു. ജോർജ്ജ് സി വില്യംസാണ് ഛായഗ്രഹണം. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന സ്റ്റണ്ട് മാസ്റ്റർ ദിലീപ് സബ്ബരായനാണ്. ഷോബി പോൾരാജാണ് നൃത്ത സംവിധാനം.

Eng­lish sum­ma­ry; Kar­ti­h’s Sar­dar arrives as Diwali fireworks

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.