22 January 2026, Thursday

കാർത്തിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2025 10:44 pm

ചൈനീസ് വിസ അഴിമതി കേസിൽ കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരത്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി ഡൽഹി കോടതി. കൂട്ടുപ്രതി ഭാസ്കർ രാമനെതിരെയും കുറ്റം ചുമത്തി. റോസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി (സിബിഐ) ഡിഗ് വിനയ് സിങ്ങിന്റേതാണ് നടപടി. കേസില്‍ ചേതൻ ശ്രീവാസ്തവ എന്ന ഒരാളെ വെറുതെ വിടുകയും ചെയ്തു.

2011 ൽ അദ്ദേഹത്തിന്റെ പിതാവ് പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെയായിരുന്നു അഴിമതി. ഒരു പവർ കമ്പനിക്ക് വേണ്ടി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി 263 ചൈനീസ് പൗരന്മാര്‍ക്ക് വിസ സംഘടിപ്പിച്ചു നല്‍കിയെന്നാണ് കേസ്. ഇഡി അദ്ദേഹത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. കാർത്തി ചിദംബരത്തിനും മറ്റുള്ളവർക്കുമെതിരെ സിബിഐ 2024 ഒക്ടോബറിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.