6 December 2025, Saturday

Related news

December 2, 2025
November 26, 2025
November 23, 2025
November 20, 2025
November 20, 2025
November 8, 2025
November 1, 2025
October 28, 2025
October 27, 2025
October 26, 2025

കരൂര്‍: മരണം 41, ജുഡിഷ്യല്‍ കമ്മിഷന്‍ തെളിവെടുത്തു 

Janayugom Webdesk
ചെന്നൈ
September 29, 2025 9:23 pm
തമിഴ്നാട്ടിലെ കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. കരൂരിലെ വേലുച്ചാമിപുരത്ത് യോഗം നടന്ന സ്ഥലം ജസ്റ്റിസ് അരുണ ജഗദീശൻ സന്ദർശിച്ചു. കരൂരിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉദ്യോഗസ്ഥരുമായും കമ്മിഷന്‍ കൂടിക്കാഴ്ച നടത്തി. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 18 സ്ത്രീകളും ഒമ്പത് കുട്ടികളും ഉള്‍പ്പെടുന്നു. മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. പരിക്കേറ്റ 111 പേർ കരൂരിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. ദുരന്തം നടന്ന കരൂരിലേക്ക് പോകാൻ വിജയ് അനുമതി ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിഷേധിച്ചിരുന്നു. ഇതിനെതിരെ ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോടതി വിഷയം പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിക്കുമെന്ന് അറിയിച്ചിരുന്നുവങ്കിലും
അതേസമയം കിംവദന്തികൾ പ്രചരിപ്പിച്ചതിന് ചെന്നൈയില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ഇവരില്‍ രണ്ട് പേർ ടിവികെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 25 പേർക്കെതിരെ കേസെടുത്തു. അതിനിടെ വിജയ്‌യുടെ വീടിനു നേരെ ബോംബ് ഭീഷണിയുണ്ടായി. ബോംബ് സ്ക്വാഡ് വീടിന് അകത്തും പുറത്തുമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.