22 January 2026, Thursday

Related news

January 19, 2026
January 15, 2026
January 13, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
December 19, 2025
December 8, 2025
December 6, 2025

കരൂര്‍ ദുരന്തം: തമിഴ്നാട്ടില്‍ രാഷ്ട്രീയ റാലികള്‍ക്ക് നിയന്ത്രണം

Janayugom Webdesk
ചെന്നൈ
October 7, 2025 10:51 pm

തമിഴക വെട്രി കഴകം കരൂര്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റാലികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലിക്കിടെ മരണം സംഭവിച്ചാല്‍ സംഘാടകരെ പ്രതികളാക്കുമെന്നും സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടം സജ്ജമാക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
12 വയസിന് താഴെയുള്ള കുട്ടികളെ യാതൊരു കാരണവശാലും റാലികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. 

കരൂര്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ പ്രധാന റോഡുകളിലും ദേശീയ പാതകളിലും റാലി നടത്താന്‍ അനുവാദം നല്‍കില്ല. തയ്യാറെടുപ്പുകളും നടത്തിപ്പും വേഗത്തിലാക്കുന്നതിനായി ഈ മാസം അവസാനത്തോടെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാന്‍ പുതിയതായി നിയോഗിച്ച അന്വേഷണ കമ്മിഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 27 ന് കരൂര്‍ വോലുച്ചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും അടക്കം 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.