
കരൂരിൽ തമിഴക വെട്രിക് കഴകം (ടി വി കെ) റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങൾക്ക് പാർട്ടി എല്ലാ പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ചു. എല്ലാ മാസവും 5,000 രൂപ വീതം സഹായധനമായി നൽകാനും, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണ്ണമായും വഹിക്കാനും, കുടുംബങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകാനും ടി വി കെ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉറപ്പുകൾ നൽകാൻ പാർട്ടിയുടെ ഒരു സമിതി ഇന്ന് കരൂരിലെ വീടുകളിൽ നേരിട്ടെത്തും.
അധ്യക്ഷൻ വിജയ്‌യുടെ കരൂർ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. ഈ മാസം 17ന് വിജയ് എത്തുമെന്ന അനൗദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും, പൊലീസിന് സന്ദർശന വിവരം കൃത്യമായി അറിയിക്കുകയും ഡി ജി പിയിൽ നിന്ന് അനുമതി വാങ്ങി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ ശേഷം മാത്രമായിരിക്കും വിജയ് കരൂരിൽ എത്തുക. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പാർട്ടി പ്രഖ്യാപിച്ചിരുന്ന 20 ലക്ഷം രൂപയും ഈ അവസരത്തിൽ ധനസഹായമായി കൈമാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.