
ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെയും കോടതിയുടെ രൂക്ഷ വിമർശനം. സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനും വിജയ്‌ക്കും എതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. “സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിജയ് തയ്യാറായില്ലെന്നും ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് പോലും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചില്ലെന്നും മനുഷ്യജീവന് ടിവികെ നൽകുന്ന വില എന്തെന്ന് ഈ നിലപാടുകൾ വ്യക്തമാക്കുന്നെന്നും കോടതി പ്രതികരിച്ചു. വിജയ്‌യുടെ ഒളിച്ചോട്ടം കോടതി അപലപിക്കുന്നതായും വിജയ്‌യുടെ പ്രതികരണങ്ങളിൽ കോടതിക്ക് കടുത്ത ദുഃഖമുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിൽ പറയുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തള്ളി. സംഭവത്തില്‍ തുടര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിച്ചു. ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിനാണ് അന്വേഷണ ചുമതല. അന്വേഷണ പുരോഗതിയിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി എസ്ഐടി രൂപീകരിക്കാൻ ഉത്തരവിട്ടത്. വിജയ്‌യുടെ കാരവാൻ ഉടൻ പിടിച്ചെടുക്കണമെന്നും സാധ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.