
തമിഴ്നാട് കരൂർ ടിവികെയുടെ റാലിയിലെ ആൾക്കൂട്ട ദുരന്തത്തിൽ ഇന്ന് നടൻ വിജയ്ക്കും ഡിഎംകെ സർക്കാരിനും നിർണായക ദിവസം. അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായ ഏജൻസിക്ക് കൈമാറണം എന്ന ടിവികെയുടെ ഹർജി മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഇന്ന് പരിഗണിക്കും.സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടണ്ട്.
അതേസമയം വിജയ്ക്കെതിരെ കോടതി പരാമർശങ്ങൾ ഉണ്ടായാൽ സർക്കാർ പ്രതികരണം എങ്ങനെ ആകുമെന്നതിൽ ആകാംഷ ശക്തമാണ്.അതേസമയം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി മരിച്ചതായാണ് വിവരം. കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്ന് കരൂരിൽ എത്തി പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.