കരുവന്നൂര്‍ കേസില്‍ റിമാൻഡിൽ കഴിയുന്ന പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ കലൂർ പി എം എൽ എ കോടതി ഇന്ന് വിധി പറയും. ഇഡി കള്ളക്കഥ മെനയുകയാണെന്ന് നേരത്തെ പി ആര്‍ അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു.
കേസില്‍ ഇഡിയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സഹകരണമേഖലയെ തകര്‍ക്കലാണ് ലക്ഷ്യമെന്നും അരവിന്ദാക്ഷന്‍ വാദിച്ചു.
എന്നാൽ ജാമ്യാപേക്ഷയെ എതിര്‍ത്ത ഇഡി അരവിന്ദാക്ഷനെതിരെ തെളിവുണ്ടെന്ന് പറഞ്ഞു. അരവിന്ദാക്ഷന്റെ അക്കൗണ്ട് വഴി ദുരൂഹമായ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ നിക്ഷേപമുണ്ടെന്ന ആരോപണം പൊളിഞ്ഞതിന് പിന്നാലെ അരവിന്ദാക്ഷന്റെ ശബ്ദരേഖ ഹാജരാക്കാനുള്ള ഇ ഡി യുടെ നീക്കവും പാളിയിരുന്നു.
English Summary:Karuvannur case; Judgment on PR Aravindakshan’s bail plea today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.