കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡിക്ക് ഹൈക്കോടതിയുടെ നിശിത വിമർശനം. സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നീണ്ടു പോകുന്നതിലാണ് കോടതിയുടെ വിമർശനം. ഈ കേസിൽ എന്താണ് ഇ ഡി ചെയ്യുന്നത് എന്നും അന്വേഷണം മന്ദഗതിയിലാകരുത് എന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം.
തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. അലി സാബ്രിയുടെ കേസുമായി ബന്ധപ്പെട്ട് ഇ ഡി വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കണം എന്നും അന്വേഷണ ഏജൻസിയോട് ഹൈക്കോടതി നിർദേശിച്ചു.
അന്വേഷണത്തിനിടെയുണ്ടാകുന്ന കോടതി ഇടപെടലുകൾ അന്വേഷണത്തിന്റെ വേഗം കുറയ്ക്കുന്നതായി ഇ ഡി കോടതിയെ അറിയിച്ചു. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നത് കോടതികൾ സ്റ്റേ ചെയ്തെന്നും ഇ ഡി വ്യക്തമാക്കി. പകുതിയിലേറെ അന്വേഷണം പൂർത്തിയായി. മറ്റുള്ളവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ ഡി കോടതിയെ അറിയിച്ചു. കരുവന്നൂരിന് സമാനമായി ചാത്തന്നൂർ, മാവേലിക്കര അയ്യന്തോള്‍, മാരായമുറ്റം, കണ്ടല, മൈലപ്ര, തുമ്പൂർ, നടയ്ക്കൽ, കോന്നി റീജിയണല്‍, ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ്, മൂന്നിലവ് എന്നീ ബാങ്കുകളിലും ക്രമക്കേട് നടന്നുവെന്ന് ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
English Summary: Karuvannur: High Court criticism of ED continues to investigate
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.