27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 24, 2025
February 16, 2025
February 15, 2025
February 14, 2025
January 22, 2025
November 29, 2024
November 8, 2024
October 30, 2024
October 1, 2024
September 25, 2024

സാമൂഹിക നീതിയില്‍ കാസര്‍ഗോഡിന് പ്രഥമ പരിഗണന : മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
കാസര്‍ഗോഡ്
March 24, 2025 1:46 pm

എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടുന്ന ജില്ല എന്ന നിലയിലുള്ള പ്രഥമ പരിഗണന സാമൂഹ്യനീതിവകുപ്പ് കാസർഗോഡിന് ൽകിവരുന്നുണ്ടെന്ന് സാമൂഹ്യനീതിമന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാരുടെ സഹായ ഉപകരണ വിതരണവും നവീകരിച്ച ജില്ലാ സാമൂഹ്യനീതി ഓഫീസ് ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഭിന്നശേഷി, ട്രാൻസ്ജെൻഡർ, വയോജനങ്ങൾ തുടങ്ങി സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗങ്ങൾക്ക് വേണ്ട എല്ലാവിധ പിന്തുണ സഹായങ്ങളും സാമൂഹ്യനീതിവകുപ്പ് ഉറപ്പാക്കും. 

ഭിന്നശേഷി മേഖലയിൽ സ്വയംസഹായ സംഘങ്ങൾ രൂപവത്കരിച്ച് ചെറു ഉത്പന്നങ്ങൾ നിർമിക്കുകയും അവയ്ക്ക് വിപണനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്ന ജില്ലയിലെ ഐ ലീഡ് പദ്ധതി മാതൃകാപരമാണ്. ഭിന്നശേഷി കോർപ്പറേഷനുമായി ചേർന്ന് സ്വയം സഹായസംഘങ്ങളുടെ നെറ്റ് വർക്ക് രൂപവത്കരിക്കും. സംസ്ഥാനത്തെ പൊതുയിടങ്ങളും സ്ഥാപനങ്ങളും ഓഫീസുകളുമെല്ലാം ഭിന്നശേഷി സൗഹൃദമായി മാറി. 

ശാരീരിക പരിമിതികൾ മറികടന്നുകൊണ്ട് ഭിന്നശേഷിക്കാർക്ക് സമൂഹത്തിലെ സമസ്ത മേഖലകളിലും പ്രവർത്തിക്കാൻ ഉതകുന്ന രീതിയിൽ തടസ്സരഹിതമാക്കി തീർക്കുന്ന ബാരിയർ ഫ്രീ കേരള എന്ന പദ്ധതി ഉടൻ നടപ്പാക്കും. വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലുമെല്ലാം കേന്ദ്രനിയമം അനുശാസിക്കുന്ന സംവരണം ഉൾപ്പെടെയുള്ള എല്ലാത്തരം ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ കേരളം സ്വീകരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻഎ. നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.