3 January 2026, Saturday

Related news

January 3, 2026
January 2, 2026
January 2, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025

കാസര്‍കോഡ് അമ്മയെയും മകനെയും മ‍ര്‍ദിച്ച് ലഹരിസംഘം

Janayugom Webdesk
ചെർക്കള (കാസർകോട്)
March 10, 2025 9:26 am

ലഹരിവിൽപനയെക്കുറിച്ച് പൊലീസിനു വിവരം നൽകിയെന്നാരോപിച്ചു യുവാവിനെയും ഉമ്മയെയും വീട്ടിൽക്കയറി മർദിച്ച് ലഹരി സംഘം. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാൻ(34), ഉമ്മ ബി.സൽമ(62) എന്നിവരാണ് ലഹരി മാഫിയയുടെ ക്രൂര മര്‍ദനത്തിന് ഇരയായത്. ഇവരെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ അയൽവാസികളായ ഉമറുൽ ഫാറൂഖ് (23), സഹോദരൻ നയാസ് (26) എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു സംഭവം. എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഇവരെ ശനിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. 

ഇതിനിടയില്‍ ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ ഹര്‍ഷാദ് ആശുപത്രിയിലാണ് . എംഡിഎംഎ വില്‍ക്കുന്ന വിവരം അഹമ്മദ് സിനാനാണ് പൊലീസിനോട് പറഞ്ഞതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.