15 January 2026, Thursday

Related news

January 11, 2026
January 6, 2026
January 5, 2026
January 4, 2026
December 23, 2025
November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025

വിവാഹ ശേഷം പഠനം തുടരാനാകുമോ എന്ന ആശങ്ക: കാസര്‍കോട് നഴ്സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Janayugom Webdesk
കാസർകോട്
March 19, 2023 1:55 pm

കാസര്‍കോട് നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എണ്ണപ്പാറ സ്വദേശിനി ഫാത്തിമ(18)യെ ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മംഗളൂരുവിൽ നഴ്സിംഗ് പഠനം നടത്തി വരികയായിരുന്നു ഫാത്തിമ. അടുത്തിടെ ഒരു ഗൾഫുകാരനുമായി വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹം കഴിഞ്ഞാൽ പഠനം മുടങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഈ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചായി കരുതുന്നതായി അമ്പലത്തറ പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച ഫാത്തിമ ക്ലാസിനുപോയിരുന്നില്ല. മാതാവ് മിസിരിയയും സഹോദരിയും വൈകിട്ട് കാഞ്ഞങ്ങാട് നഗരത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് ഫാത്തിമയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പരിസരവാസികളെ വിവരം അറിയിച്ചു കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ കാസർകോട് ജനൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കഴിഞ്ഞ കോവിഡ് കാലത്ത് പിതാവ് ഷംസുദ്ദീൻ അസുഖം ബാധിച്ച് മരിച്ചിരുന്നു. സഫീദ, മുഹമ്മദ്, മൂസാ കുഞ്ഞ്, നിസാം എന്നിവർ സഹോദരങ്ങളാണ്.

Eng­lish Sum­ma­ry: Kasaragod nurs­ing stu­dent com­mit­ted suicide

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.