
കാസർകോട് അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഡെക്കോർ പാനൽ ഇൻഡസ്ട്രീസ് എന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. അസം സ്വദേശികളാണ് ഇവിടെ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും. മരിച്ച സിങ്ലിമാര സ്വദേശി നസീറുലിന്റെ (19) മൃതദേഹം കുമ്പളയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വിവിധ ഷിഫ്റ്റുകളിലായി മുന്നൂറോളം പേരാണ് ഫാക്ടറിയിൽ ജോലി ചെയ്തുവരുന്നത്. സംഭവസമയം ഏകദേശം 20 പേര്‍ ജോലിയിലുണ്ടായിരുന്നുവെന്നാണ് നിഗമനം.
പൊട്ടിത്തെറിയിൽ ഫാക്ടറി കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നു വീണു. ഉഗ്രശബ്ദത്തോടു കൂടിയുണ്ടായ സ്ഫോടനത്തിൽ ശക്തമായ പ്രകമ്പനമുണ്ടായതായി സമീപവാസി പറഞ്ഞു. അതേസമയം സ്ഫോടനകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സുരക്ഷാ വീഴ്ച നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാവീഴ്ച നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും മരിച്ച മറ്റൊരു വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.