7 December 2025, Sunday

Related news

December 6, 2025
December 4, 2025
November 26, 2025
November 22, 2025
November 16, 2025
November 10, 2025
November 1, 2025
November 1, 2025
October 31, 2025
October 27, 2025

കാസർഗോഡ് ടാങ്കര്‍ ലോറി അപകടം; മൂന്ന് വാര്‍ഡുകളിൽ പ്രാദേശിക അവധി

Janayugom Webdesk
കാസർഗോഡ്
July 25, 2025 9:49 am

ദേശീയപാതയിൽ നിയന്ത്രണം വിട്ട പാചകവാതക ടാങ്കർ ലോറി തലകീഴായി മറിഞ്ഞു. അപകടം നടന്ന കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങോത്ത് വരെയുള്ള മൂന്ന് വാർഡുകളിൽ ജില്ലാ ഭരണകൂടം പ്രാദേശിക അവധി പ്രഖ്യാപിച്ചു. മംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടിഎൻ 28 എജെ 3659 നമ്പർ ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് നൽകുന്നതിനിടെ ലോറിയുടെ നിയന്ത്രണം തെറ്റുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

ടാങ്കർ ലോറി മറിഞ്ഞതിനെത്തുടർന്ന് കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ കൊവ്വൽ സ്റ്റോറിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന 18, 19, 26 വാർഡുകളിലാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, അംഗൻവാടികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ദേശീയപാത വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നതിനും പുകവലിക്കുന്നതിനും ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് വീഡിയോ ചിത്രീകരണവും പൊതുജനങ്ങളുടെ പ്രവേശനവും പൂർണ്ണമായി നിരോധിച്ചു. ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.