31 January 2026, Saturday

Related news

January 31, 2026
January 26, 2026
January 24, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026
January 3, 2026

കാസർകോട്- മംഗലാപുരം: കെഎസ്ആർടിസി വിദ്യാർത്ഥികൾക്ക് സീസൺ ടിക്കറ്റ് അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 15, 2023 9:10 pm

കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടക സംസ്ഥാനത്തിലെ വിവിധ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സീസൺ ടിക്കറ്റ് മാതൃകയിൽ യാത്രാ കൺസഷൻ സൗകര്യം കെഎസ്ആർടിസി ബസുകളിലും ഏർപ്പെടുത്തി. ​ഗതാ​ഗതമന്ത്രി ആന്റണി രാജു നിയമസഭയിൽ പ്രഖ്യാപനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് — മംഗലാപുരം സെക്ടറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെഎസ്ആർടിസിയുടെ ഭരണസമിതി കാസർകോട് — മംഗലാപുരം റൂട്ടിൽ വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കുന്നതിനായി 30 ശതമാനം നിരക്കിളവിൽ സീസൺ ടിക്കറ്റ് നൽകി വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്. ഇത് പ്രകാരം വിദ്യാർത്ഥികൾക്ക് പ്രത്യേക ആര്‍എഫ്ഐഡി കാർഡ് നൽകും.
ആദ്യ തവണ മാത്രം കാർഡ് വിലയായി 100 രൂപ നൽകണം. തുടർന്ന് 100 രൂപ മുതൽ 2000 രൂപ വരെ റീചാർജ് ചെയ്യുന്ന വിധത്തിലാണ് കാർഡ് നൽകുന്നത്. ഓരോ യാത്രയുടെ തുകയും 30ശതമാനം ഡിസ്കൗണ്ടിൽ കുറവ് ചെയ്യുന്ന വിധത്തിൽ വേണ്ട ക്രമീകരണങ്ങൾ എടിഎമ്മിലും കാർഡിലും ക്രമീകരിക്കും.വിദ്യാർത്ഥി ആര്‍എഫ്ഐഡി കാർഡ് കൈമാറ്റം ചെയ്യാതിരിക്കാനായി വിദ്യാർത്ഥിയുടെ ഐഡി കാർഡ് നമ്പരും ഫോട്ടോയും രേഖപ്പെടുത്തിയാണ് കാര്‍ഡ് നൽകുക. വിദ്യാർത്ഥികൾ അവരുടെ ഐഡി കാർഡ് കൂടി യാത്രാവേളയിൽ കൈവശം കരുതണം. യൂണിറ്റ് തലത്തിൽ അപേക്ഷ സ്വീകരിച്ച്, കാർഡുകൾ ആദ്യഘട്ടത്തിൽ ചീഫ് ഓഫീസ് മുഖാന്തിരവും തുടർന്ന് യൂണിറ്റ് മുഖാന്തിരവുമാണ് നൽകുക.

eng­lish summary;Kasargod- Man­ga­lore: KSRTC stu­dents have been allot­ted sea­son tickets

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.