17 January 2026, Saturday

Related news

January 13, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025

കാസർകോട്ട്‌ വൻ കവർച്ച; 22 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു

Janayugom Webdesk
കാസർകോട്
May 31, 2025 1:16 pm

കാസര്‍കോട് തൃക്കരിപ്പൂർ മാണിയാട്ട് വന്‍ കവര്‍ച്ച. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന് 22 പവന്‍ സ്വര്‍ണ്ണമാണ് മോഷണം പോയത്. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം കെ ജുസീലയുടെ വീട്ടിലാണ് കവര്‍ച്ചാ സംഘം കടന്നത്. ഇന്നലെ വൈകുന്നേരം 3.30നും രാത്രി പത്തിനും ഇടയിലായിരുന്നു കവര്‍ച്ച. അതേസമയം ഈ ദിവസം വീട് പൂട്ടി കുടുംബാംഗങ്ങള്‍ പുറത്തുപോയിരുന്നു. രാത്രി പത്തിന് തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.