22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 10, 2024
September 20, 2024
September 7, 2024
July 17, 2024
July 4, 2024
April 7, 2024
March 22, 2024
March 19, 2024
March 1, 2024

കാസര്‍ഗോഡ് സ്‌കൂള്‍ ബസ് ബൈക്കിലിടിച്ചു; രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു

Janayugom Webdesk
കാസര്‍ഗോഡ്
January 13, 2023 11:14 am

സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. മീഞ്ച ദര്‍ബയിലെ ഹരീഷ് ഷെട്ടിയുടെ മകന്‍ പ്രിജേഷ് ഷെട്ടി (20), ബജങ്കളയിലെ സുരേഷിന്റെ മകന്‍ അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന നമിത് കുമാര്‍ കുളൂര്‍ (20)എന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. 

പ്രിജേഷും അഭിജിത്തും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. നമിത്തിനെ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളുരുവിലെ ശ്രീദേവി കോളജ്, പ്രേരണ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഇന്നു രാവിലെ എട്ടിന് മിയാപദവിലാണ് അപകടമുണ്ടായത്. ഉപ്പള എജെ സ്‌കൂളിലെ ബസുമായാണ് കൂട്ടിയിടിച്ചത്. ഹൊസങ്കടി വരെ ബൈക്കിന് പോകുന്ന വിദ്യാര്‍ഥികള്‍ അവിടെ നിന്നും ബസിലോ ട്രെയിനിലോ കയറി കോളജിലേക്ക് പോവുകയാണ് പതിവെന്ന് മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി പറഞ്ഞു.

Eng­lish Summary:Kasargod school bus hit by bike; Two col­lege stu­dents died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.