പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രമുഖനാണെന്ന് നടിച്ച് ജനങ്ങളെ കബളിപ്പിച്ച് അറസ്റ്റിലായ സഞ്ജയ് പ്രകാശ റായിയില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ.
വിവാദ വ്യവസായിയായ സഞ്ജയ് പ്രകാശ് റായ് എന്നറിയപ്പെടുന്ന വ്യക്തിയില്‍ നിന്ന് 2019 ലെ പൊതുതെരഞ്ഞടുപ്പിനു മുമ്പാണ് മനോജ് സിന്‍ഹ പണം സ്വീകരിച്ചത്. തെരഞ്ഞടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിന്‍ഹ സഞ്ജയ് പ്രകാശില്‍ നിന്ന് പണം വായ്പയായി സ്വീകരിച്ച കാര്യം വിശദമാക്കിയത്. ഈടില്ലാത്ത വായ്പയായിട്ടാണ് സഞ്ജയില്‍ നിന്ന് പണം സിന്‍ഹ പണം വാങ്ങിയത്. കൂടാതെ മറ്റ് പലരില്‍ നിന്നും സിന്‍ഹ പണം സ്വീകരിച്ചതായി സത്യവാങ്മുലത്തില്‍ വ്യക്തമാക്കുന്നു.
2014 മുതല്‍ 2019 വരെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ള ബിജെപി എംപിയായിരുന്നു മനോജ് സിന്‍ഹ. എന്നാല്‍ 2019 ല്‍ നടന്ന തെരഞ്ഞടുപ്പില്‍ ബഹുജന്‍ സമജ് പാര്‍ട്ടിയിലെ അഫ്സല്‍ അന്‍സാരിയോട് സിന്‍ഹ പരാജയപ്പെട്ടു. 2020 ഓഗസ്റ്റിലാണ് സിന്‍ഹ ജമ്മുകശ്മീര്‍ ഗവര്‍ണറായി നിയമിതനായത്. സിന്‍ഹ ഗവര്‍ണറായി നിയമിതനായി ഒരുവര്‍ഷത്തിനുശേഷമാണ് കശ്മീരിന്റെ പ്രത്യോക പദവി എടുത്തുകളഞ്ഞ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
2015 മുതല്‍ സിന്‍ഹയ്ക്ക് സഞ്ജയ് പ്രകാശുമായി ബന്ധമില്ലെന്നാണ് വിശദീകരണം. ഈടില്ലാത്ത വായ്പയായാണ് സിന്‍ഹ സ്വീകരിച്ചതെന്നും പണം മടക്കി നല്‍കാന്‍ സിന്‍ഹ ശ്രമിച്ചുവെങ്കിലും സഞ്ജയ് പ്രകാശിനെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും സിന്‍ഹയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നു.
ഇതിനിടെ സഞ്ജയ് പ്രകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും ബിജെപി നേതാക്കള്‍ രംഗത്തും വന്നു. സഞ്ജയ് പ്രകാശ് പാര്‍ട്ടി അംഗമല്ലെന്നും പാര്‍ട്ടിയില്‍ ഒരു പദവിയും അദേഹത്തില്ലെന്നും ഗാസിപൂരില്‍ വരുമ്പോള്‍ അദേഹം പാര്‍ട്ടി നേതാക്കളെ സന്ദര്‍ശിക്കാറുണ്ടെന്നും ബിജെപി ഗാസിപൂര്‍ പ്രസിഡന്റ് ഭാനുപ്രതാപ് സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ ബിജെപി നേതാവ് സഞ്ജയ് പ്രകാശിനെ അറിയമെന്നും മുതിര്‍ന്ന നേതാക്കളുമായി അദേഹത്തിനു അടുപ്പമുണ്ടെന്നും പ്രദേശിക നേതാക്കള്‍ അദേഹത്തെ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്നും വ്യക്തമാക്കി.
കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തുന്ന കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഡല്‍ഹി വ്യവസായി ഗൗരവ് ഡാല്‍മിയയില്‍ നിന്ന് ആറു കോടി രൂപ വാങ്ങിയ കേസില്‍ കഴിഞ്ഞ ദിവസമാണ് സഞ്ജയ് പ്രകാശിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
English Sammury: Governor of Kashmir who took money from a controversial person is in trouble
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.