22 November 2024, Friday
KSFE Galaxy Chits Banner 2

കശ്മീര്‍ പരാമര്‍ശം: അരുന്ധതി റോയിക്കെതിരായ യുഎപിഎ റദ്ദാക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന

Janayugom Webdesk
ന്യൂഡല്‍ഹി
June 28, 2024 10:30 pm

2010 കശ്മീരിനെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ അരുന്ധതി റേയ്, കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഷൗക്കത്ത് ഹുസൈന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയ യുഎപിഎ കേസ് റദ്ദാക്കണമെന്ന് യുഎന്‍ മനുഷ്യവാകാശ സംഘടന. യുഎന്‍ മനുഷ്യാവകാശ സംഘടന ഹൈക്കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്കാണ് ഇക്കാര്യം എക്സിലൂടെ ആവശ്യപ്പെട്ടത്.

വിഷയത്തില്‍ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയാണ് ഉത്തരവിട്ടത്. സമൂഹപ്രവര്‍ത്തകരെയും എഴുത്തുകാരെയും കിരാത നിയമം ഉപയോഗിച്ച് തടങ്കലില്‍ പാര്‍പ്പിക്കാനുള്ള തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനെക്കുറിച്ച് പ്രസ്താവന നടത്തിയെന്ന പേരില്‍ കിരാത നിയമം ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന നടപടി ജനാധിപത്യപരമല്ലെന്നും അദ്ദേഹം പറഞ്ഞു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയുടെ പേരില്‍ ഇരുവര്‍ക്കുമെതിരെ യുഎപിഎ കേസ് ചുമത്തിയ നടപടിക്കെതിരെ പ്രതിപക്ഷവും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അരുന്ധതി റേയ്ക്ക് പെന്‍ പിന്റര്‍ പുരസ്തകാരം ലഭിച്ചത്. 

Eng­lish Sum­ma­ry: Kash­mir ref­er­ence: UN human rights body calls for repeal of UAPA against Arund­hati Roy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.