9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024

കശ്മീരി മാധ്യമ പ്രവര്‍ത്തകന്‍ മൂന്നാമതും അറസ്റ്റില്‍

Janayugom Webdesk
ശ്രീനഗര്‍
March 6, 2022 9:28 pm

ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കു പിന്നാലെ മാധ്യമപ്രവർത്തകൻ ഫഹദ് ഷായെ വീണ്ടും അറസ്റ്റു ചെയ്തു. ഈ മാസം മൂന്നാം തവണയാണ് കശ്മീർ വാല ന്യൂസ് പോർട്ടലിന്റെ എഡിറ്റർ ഇൻ ചീഫ് ആയ ഷായെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.

ദേശവിരുദ്ധ ഉള്ളടക്കം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചുവെന്ന് ആരോപിച്ച് ഫെബ്രുവരി നാലിനാണ് ഷായെ ആദ്യം അറസ്റ്റു ചെയ്തത്. 22 ദിവസത്തിന് ശേഷം എൻഐഎ കോടതി ഷായ്ക്ക് ജാമ്യം അനുവദിച്ചു.

എന്നാല്‍ ജാമ്യം ലഭിച്ച് മണിക്കൂറുകൾക്ക് ശേഷം, മറ്റൊരു കേസിൽ ഷോപ്പിയാൻ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസില്‍ ഷോപ്പിയാന്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും 2020 മെയില്‍ പോര്‍ട്ടലില്‍ പ്രസീദ്ധീകരിച്ച ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ശ്രീനഗര്‍ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. നിലവില്‍ ഫഹദ് ഷാ സഫദ്കല്‍ പൊലീസ് സ്റ്റേഷനിലാണ്.

കലാപം, കൊലപാതക ശ്രമം, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍, അപകീർത്തികരമായ വാര്‍ത്ത അച്ചടിക്കല്‍, പൊതുശല്യം തുടങ്ങിയ വകുപ്പുകളാണ് ഷായ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷായ്ക്കെതിരായ നടപടിയില്‍ എഡിറ്റേഴ്‌സ് ഗിൽഡ് ഉൾപ്പെടെ നിരവധി മാധ്യമ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

eng­lish summary;Kashmiri jour­nal­ist arrest­ed for third time

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.