2 March 2026, Monday

Related news

February 27, 2026
February 23, 2026
February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 11, 2026
January 25, 2026
January 22, 2026
January 21, 2026

സ്‌കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Janayugom Webdesk
പനവല്ലി
November 18, 2025 10:30 pm

വയനാട് പനവല്ലി അപ്പപ്പാറ റോഡിൽ സ്‌കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ അരണപ്പാറ വാകേരി ഷിബു സഞ്ചരിച്ച സ്‌കൂട്ടറിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആനയെക്കണ്ട് കൃത്യ സമയത്ത് ഓടിമാറിയതിനാലാണ് ഷിബുവിന് പരിക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞത്. 

ഷിബു ജോലി ചെയ്യുന്ന റിസോർട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം. ഓടിയെത്തിയ ആന ഷിബുവിൻ്റെ സ്‌കൂട്ടർ കുത്തിമറിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഷിബു വയലിനോട് ചേർന്ന ഫെൻസിങ്ങിന് ഉള്ളിലേക്ക് ഓടി കയറിയതിനാലാണ് വലിയ അപകടം ഒഴിവായത്. സംഭവസ്ഥലത്തെത്തിയ വനപാലകർ ഷിബുവിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പരിക്കുകൾ സാരമുള്ളതല്ലെന്ന് വ്യക്തമായതിനെത്തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഷിബുവിനെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.