
വാൽപ്പാറയിൽ ട്രക്കിംങ്ങിന് പോയ ഇരിങ്ങാലക്കുടയിൽ നിന്നുള്ള സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ പാറപ്പുറം വീട്ടിൽ ശങ്കരനാരായണൻ്റെ മകൻ മനു (32) വിന് ഗുരുതര പരിക്കേറ്റു. വനം വകുപ്പിൻ്റെ കാട്ടിലൂടെ ഉള്ള ട്രക്കിംങ്ങിൻ്റെ ഭാഗമായാണ് ഇരിങ്ങാലക്കുടയിൽ നിന്നുള്ള സംഘം ഞായറാഴ്ച്ച ട്രക്കിംഗിന് തിരിച്ചത്. കാട്ടിലൂടെ ഉള്ള യാത്രക്കിടെ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.