17 February 2026, Tuesday

Related news

February 5, 2026
February 4, 2026
February 3, 2026
January 31, 2026
January 31, 2026
January 30, 2026
January 30, 2026
January 16, 2026
January 12, 2026
January 11, 2026

കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു

Janayugom Webdesk
പത്തനംതിട്ട
January 24, 2024 12:51 pm

പ്രശസ്ത കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ (93)അന്തരിച്ചു. തിരുവല്ലയിലെ മതവിഭാഗം മുറിയായിക്കല്‍ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു.

നീണ്ട എട്ട് പതിറ്റാണ്ട് ആയി കഥകളി മേള ലോകത്തെ അതികായനായിരുന്നു ആയാംകുടി കുട്ടപ്പന്‍ മാരാര്‍. ഗുരു ചെങ്ങന്നൂര്‍ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ പല്ലാവൂര്‍ അപ്പു മാരാര്‍ സ്മാരക പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

Eng­lish Summary;Kathakali Mela Acharya Ayamku­di Kut­tap­pan Marar passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.