
പ്രതിഷേധങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന നേപ്പാളിലെ ത്രിഭുവൻ വിമാനത്താവളം തുറന്നു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് ആദ്യ സർവീസ് നടത്തുന്നത്. വിമാനത്താവളം തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ളവർക്ക് തിരികെ വരാൻ സാധിക്കും. അതേസമയം, ജെൻസി പ്രക്ഷോഭത്തിൽ ഉലഞ്ഞ നേപ്പാളിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുകയാണ്. രാജ്യം നിലവിൽ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിക്ക് ഭരണച്ചുമതല നൽകാൻ ധാരണയായെന്നാണ് റിപ്പോർട്ടുകൾ.
ക്രമസമാധാന നിയന്ത്രണം സൈന്യം ഏറ്റെടുത്തതോടെ നേപ്പാളിലെ സാഹചര്യങ്ങൾ നിയന്ത്രണവിധേയമായിട്ടുണ്ട്. രാജി വെച്ച പ്രധാനമന്ത്രി കെ പി ശർമ ഒലിയും പ്രസിഡൻ്റ് രാം ചന്ദ്ര പൗഡലും സൈനിക സുരക്ഷയിൽ തന്നെ തുടരുകയാണ്. ഇതിനിടെ, കാഠ്മണ്ഡു മേയർ ബാലെന്ദ്ര ഷാ ഭരണച്ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജെൻസി പ്രക്ഷോഭകർ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം അനുസരിച്ച്, പ്രതിഷേധത്തിൽ തകർന്ന തെരുവുകൾ വൃത്തിയാക്കാനും യുവാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. കൂടാതെ, സംഘർഷങ്ങൾക്കിടെ ജയിൽചാടി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പത്ത് വിചാരണ തടവുകാരെ പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.