25 December 2024, Wednesday
KSFE Galaxy Chits Banner 2

റാഡോ ബ്രാൻഡ് അംബാസഡറായി കത്രീന കൈഫ്

Janayugom Webdesk
October 25, 2023 6:06 pm

സ്വിസ് വാച്ച് നിര്‍മ്മാതാക്കളായ‘റാഡോ’യുടെ ആഗോള ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫ്. ഡിസൈനിലും സാങ്കേതികത്തികമികവിലും പ്രശസ്തമായ റാഡോയ്ക്ക് ഏറ്റവും യോജിച്ച അംബാസഡറാണ് കത്രീനയെന്ന്‌ സിഇഒ അഡ്രിയാൻ ബോഷാർഡ് പറഞ്ഞു. കത്രീന കൈഫിനെ റാഡോ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഈ പങ്കാളിത്തത്തെ കുറിച്ചുള്ള തന്റെ ആവേശം കത്രീന കൈഫും പങ്കുവച്ചു, ‘വാച്ച് നിര്‍മ്മാണത്തില്‍ മികവിനു പേരുകേട്ട ബ്രാന്‍ഡായ റാഡോയുമായി സഹകരിക്കുവാനുള്ള അവസരം ലഭിച്ചതിലൂടെ ഞാന്‍ ബഹുമാന്യയായിരിക്കുന്നു എന്ന് മാത്രമല്ല അതിലേറെ ആവേശം കൊള്ളുകയും ചെയ്യുന്നു. നവീനമായ രൂപകല്‍പ്പനകളിലൂടേയും ഗുണനിലവാരത്തിനു വേണ്ടിയുള്ള പ്രതിബദ്ധതയിലൂടേയും റാഡോ വാച്ചുകള്‍ എക്കാലത്തും എന്നെ ആകര്‍ഷിച്ചിരുന്നു. ആഗോള വേദിയില്‍ ഈ ഐതിഹാസിക സ്വിസ്സ് ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നതിനായി ഞാന്‍ ഉറ്റുനോക്കുകയാണ്.”പങ്കാളിത്തത്തെ കുറിച്ചുള്ള തന്റെ ആവേശം കത്രീന കൈഫും പങ്കുവച്ചു.

Eng­lish Sum­ma­ry: Kat­ri­na Kaif as Rado Glob­al Brand Ambassador
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.