26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 21, 2025
January 18, 2025
January 15, 2025
January 2, 2025
October 1, 2024
May 21, 2024
March 3, 2024
February 22, 2024
February 15, 2024
December 20, 2023

കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ച് കൊന്ന കേസ്: പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് സ്ഥിരമായി റദ്ദാക്കി

Janayugom Webdesk
തിരുവനന്തപുരം
October 15, 2023 5:57 pm

കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദി ശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സ്ഥിരമായി റദ്ദാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‍പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മന:പ്പൂർവ്വം ഇത്തരമൊരു ക്രൂരകൃത്യം നടത്തിയാളുടെ ലൈസൻസ് എന്നത്തേക്കുമായി റദ്ദ് ചെയ്യാൻ ശുപാർശ ചെയ്യുന്നതായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ഓഗസ്റ്റ് 30 നായിരുന്നു സംഭവം. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ആദി ശേഖറിനെ പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Eng­lish Sum­ma­ry: Kat­takka­da stu­dent mur­der case: Accused’s dri­ving license per­ma­nent­ly cancelled
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.