22 December 2024, Sunday
KSFE Galaxy Chits Banner 2

കട്ടപ്പനയുടെ സ്വന്തം ജോര്‍ജ്ജുകുട്ടി മികച്ച വില്ലേജ് ഓഫീസര്‍

സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം 
February 21, 2024 11:30 pm

ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി എം ജെ ജോര്‍ജ്ജുകുട്ടിയ്ക്ക് തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷത്തിലാണ് കട്ടപ്പനക്കാര്‍. കട്ടപ്പന പേഴുംകവല മണക്കാട്ട് വീട്ടില്‍ എം ജെ ജോര്‍ജ്ജുകുട്ടിയ്്ക്ക് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റവന്യു അവാര്‍ഡില്‍ ഇടുക്കി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ എന്ന അംഗീകാരം തേടിയെത്തിയത്. രണ്ടാമത്തെ തവണയാണ് മികച്ച വില്ലേജ് ഓഫീസര്‍ എന്ന അവാര്‍ഡ് കട്ടപ്പനയെ തേടിയെത്തുന്നത്. 2022‑ലാണ് ഇതിന് മുമ്പ് മികച്ച വില്ലേജ് ഓഫീസര്‍ എന്ന അവാര്‍ഡ് ജെയ്‌സണ്‍ ജെ ഒഴുകിയിലൂടെ കട്ടപ്പനയ്ക്ക് ലഭിക്കുന്നത്. അതിന് തൊട്ടുപിന്നാലെയാണ് വീണ്ടും മികവിന്റെ അവാര്‍ഡ് കട്ടപ്പനക്കാരുടെ സ്വന്തം ജോര്‍ജ്ജുകുട്ടിയേയും തേടിയെത്തുന്നത്. 

മികച്ച പ്രവര്‍ത്തനത്തിലൂടെ ജനങ്ങളെ കൈയ്യിലെടുത്ത ജെയ്‌സണ്‍ ജെ ഒഴുകുയില്‍ സ്ഥലമാറ്റം നേടി ത്തിലൂടെ നെടുങ്കണ്ടം പാറത്തോട് വില്ലേജ് ഓഫീസിലേയ്ക്ക് പോയപ്പോള്‍ ജനങ്ങള്‍ ഏറെ സങ്കടപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്ന് എത്തിയ എം ജെ ജോര്‍ജ്ജുകുട്ടി ജനങ്ങളെ ഒട്ടും നിരാശനാക്കിയില്ല. മികച്ച ഇടപെടിലും, വിവിധ ആവശ്യങ്ങളുമായി അപേക്ഷയുമായി എത്തുന്നവര്‍ക്ക് സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിലടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതോടെ ജോര്‍ജ്ജുകുട്ടിയേയും കട്ടപ്പന ഏറ്റെടുത്തു. ഒപ്പം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിലൂടെ 2022–23 സാമ്പത്തികവര്‍ഷം റവന്യു റിക്കവറി കളക്ഷനില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചതിനുള്ള അവാര്‍ഡും ജോര്‍ജ്ജുകുട്ടിയുടെ നേത്യത്വത്തിലുള്ള കട്ടപ്പന വില്ലേജ് ഓഫീസ് കരസ്ഥമാക്കി. 

സെയില്‍ ടാക്‌സില്‍ ലാസ്റ്റ് ഗ്രേഡായിട്ടായിരുന്നു ജോര്‍ജ്ജുകുട്ടിയുടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടക്കം. പിന്നീട് 2003‑ല്‍ റവന്യുവകുപ്പില്‍ എല്‍ഡി ക്ലര്‍ക്കായി ജോലി കിട്ടി ഉടുമ്പന്‍ചോല താലൂക്ക് ഓഫീസില്‍ എത്തി. തുടര്‍ന്ന് 2018- ല്‍ ചതുരംഗപ്പാറ വില്ലേജ് ഓഫീസറായി സ്ഥനക്കയറ്റം. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എന്നിവിടങ്ങളില്‍ വില്ലേജ് ഓഫീസറായതിന് ശേഷം 2022 നവംബറില്‍ സ്വന്തം നാടായ കട്ടപ്പനയില്‍ വില്ലേജ് ഓഫീസറായി സേവനം അനുഷ്ടിച്ച് പോരുന്നു. ഭാര്യ രഞ്ജിനി, മക്കള്‍ : മറിയം, അലന്‍, സ്റ്റീവ്.

Eng­lish Summary:Kattapana’s own Georgekut­ty is an excel­lent vil­lage officer
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.