സ്ഫടികം തീയറ്ററുകള്‍ വീണ്ടും റീലിസ് ചെയ്തതോടെ രാജേഷ് ലാല്‍ താരമായി. മോഹന്‍ലാലിന്റെ അപരന്‍ എന്നറിയപ്പെടുന്ന കട്ടപ്പനകാരുടെ പ്രിയ പാട്ടുകാരനാണ് രാജേഷ്. മോഹന്‍ലാല്‍ അഭിനയിച്ച കഥാപത്രങ്ങളുടെ വേഷപകര്‍ച്ചയില്‍ രാജേഷിനെ കണ്ടാല്‍ മോഹന്‍ലാല്‍ എത്തിയതായി തോന്നും. ആടുതോമയായും മുള്ളന്‍കൊല്ലി വേലായുധനായും, പുലിമുരുകനായും രാജേഷ് എത്തുമ്പോള്‍ പ്രേക്ഷകര്‍ ഇമവെട്ടാതെ അത്ഭുതത്തോടെ നോക്കിയിരുന്നുപോകും. ഗാനമേളക്കായി സ്‌റ്റേജിലേയ്ക്ക് പാടുവാനായി കയറി വരുന്നതും ഇതേ വേഷങ്ങളില്‍ തന്നെയാണ് സ്വരമാധുര്യത്തില്‍ പാടുന്നതോടെ ശ്രോതക്കളെ മുഴുവന്‍ രാജേഷിന്റെ കൈകളിലാകും.
മറിയം സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ജാക്‌സണ്‍ തോമസ് എടുത്ത സ്ഫടികം റി ക്രിയേറ്റ് ചെയതതോടെയാണ് രാജേഷ് നവമാധ്യമങ്ങളില്‍ കൂടി കൂടുതല്‍ വയറലായി. ദൃശ്യത്തിന്റെ സെറ്റില്‍ വെച്ചാണ് മോഹന്‍ലാലിനെ ആദ്യമായി രാജേഷ് കാണുന്നത്. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയായ രാജേഷ് 2013 മൂതലാണ് ഗാനമേളകളില്‍ ലാലേട്ടന്റെ ഫിഗര്‍ ചെയ്ത് പാട്ടുകള്‍ പാടുവാന്‍ തുടങ്ങിയത്. കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേള ട്രൂപ്പില്‍ പാടുന്ന കാലത്ത് ഫാദര്‍ സെബാസ്റ്റിയന്‍ കിടങ്ങത്താഴെയാണ് രാജേഷിലെ മോഹന്‍ലാലിനെ തിരിച്ചറിഞ്ഞത്.
അന്ന് വരെ കെ.കെ രാജേഷ് എന്നറിയപ്പെട്ടിരുന്നത് മാറ്റി രാജേഷ് ലാല്‍ എന്ന് പുതുനാമകരണം ചെയ്തത് പള്ളിവികാരിയാണ്. രാജേഷ് നല്ലൊരു പാട്ടുകാരന്‍ എന്നതുപോലെ നല്ലൊരു കര്‍ഷകന്‍ കൂടിയാണ്. കട്ടപ്പന 20 ഏക്കറില്‍ ഉള്ള ഒന്നരക്കര്‍ സ്ഥലത്ത് നല്ല കൃഷിയിറിക്കിരിക്കുകയാണ് രാജേഷ്. നിരവധി ഭക്തിഗാനകാസറ്റുകളില്‍ പാടിയിട്ടുള്ള രാജേഷ് അനോണ്‍സ്‌മെന്റ്, പരസ്യ ചിത്രങ്ങള്‍ക്കായി ഡബ്ബ് ചെയ്യല്‍ എന്നിവയും ഗാനമേളയുടെ ഇടവേളകളില്‍ ചെയ്ത് വരുന്നു. മോഹന്‍ലാല്‍ പങ്കെടുക്കുന്ന വേദിയില്‍ കഥാപത്രമായി എത്തി പാടണമെന്നാണ് രാജേഷ് ലാലിന്റെ ഏറ്റവും വലിയ ആഗ്രഹം.
English Summary;Kattappana aaduthoma
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.